Friday, 23 February 2018

ഒറ്റമുറിയിലെ ഭ്രാന്തി



" ഇരുട്ട് പടര്‍ന്നിരുക്കുന്നു..."

നീണ്ട നിശബ്ദതയെ ബേധിച്ചു കൊണ്ട് വയലിനക്കരെ നിന്നും വീണ്ടും പൊട്ടിച്ചിരിക്കള്‍ അന്തരീക്ഷത്തിലേക്ക് അലയടിച്ചു..

"മുത്തുമണി ഉറങ്ങിയില്ല ല്ലേ..?

സ്വന്തം ആനന്ദങ്ങളില്‍ മാത്രം ഒതുങ്ങാനിഷട്ടപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍  ആരാണ് ഒരു ഭ്രാന്തിയുടെ ഉറകങ്ങളെ കുറിച്ചൊര്‍ത്ത് വ്യാകുലത പെടുക. നാലഞ്ചു വര്‍ഷങ്ങളായി നിത്യവും കേള്‍ക്കുന്ന പൊട്ടിച്ചിരിക്കളാണ് അന്നോന്നും ഇല്ലാത്ത ഒരു ചിന്ത മനസ്സിനെ വലയം ചെയ്തിരിക്കുന്നു.

" അഛമ്മേ മുത്തുമണിക്കു ശരിക്കും ഭ്രാന്താണോ? "

അപ്രസക്തമായ എന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ യാതൊരു ഉത്തരങ്ങളും ഇല്ലാതെ അഛമ്മ ടേബിളിലേക്ക് ചോറും കറിയും നിരത്തി വച്ചു. ആവര്‍ത്തിച്ചു കേട്ടു കൊണ്ടിരിക്കുന്ന പേരിനോടുള്ള വെറുപ്പ് ആ മുഖത്ത് പ്രകടമായിരുന്നു. ഈ കഴിഞ്ഞ വേനല്‍ അവധിക്കു വരുന്നത് വരെ മുത്തുമണി  വയലിനക്കരെ പൊട്ടിച്ചിരിയുടെ അവ്യക്തമായ രൂപം മാത്രമായിരുന്നു. .
പക്ഷെ ഇന്നങ്ങനെയല്ല 
വല്ലാത്തൊരു ആത്മബന്ധം ഞങ്ങള്‍കിടയില്‍ മുളപ്പൊട്ടിയിരിക്കുന്നു.
ഒറ്റമുറിയുടെ മണ്‍തറയില്‍ കിടന്ന്  ഇരുട്ടിന്‍റെ അഗാതതയിലേക്ക് നോക്കി പതിവു വ്യഥകളുടെ കെട്ടഴിക്കുമ്പോള്‍ അതു കേള്‍ക്കാന്‍ മുറ്റത്തെ ഒട്ടു മാവിന്‍റെ ചോട്ടില്‍ ഇപ്പോള്‍ ഞാന്‍ നിത്യ സന്ദര്‍ശക്കന്‍ ആണ് . ചില നേരം ജനലഴികള്‍ക്കിടയിലൂടെ കൈക്കള്‍ പുറത്തേക്കിട്ട് എനെ വിളിക്കും വിരലുക്കള്‍ക്ക് മുടി ഇഴക്കളെ താലോലിക്കാന്‍ വല്ലാതെ കൊതിയുള്ളതുപോലെ
നാട്ടിലാക്കെ വ്യാപിച്ചുകിടക്കുന്ന തേവിടിശ്ശി കഥകള്‍ കൊണ്ടാവാം ആ വിരലുക്കളെ ഞാന്‍ ഒഴിവാക്കാറാണ് പതിവ്
നാടങ്ങനെയാണ് ഭര്‍ത്താവു മരണപ്പെട്ട, നാടുവിട്ടുപുറത്തു ജോലിക്കു പോവുന്ന ഒട്ടുമിക്ക  സ്ത്രീകളെ കുറിച്ചും ഓരോ കഥക്കള്‍ ഇങ്ങനെ പറഞ്ഞുണ്ടാകി കൊണ്ടിരിക്കും

അങ്ങനെയൊരു കഥയുടെ അവശേഷിക്കുന്ന സൃഷ്ടിയാണ് ഞാന്‍

" നീ ഇത് എവിടെ ആലോചിച്ചിരിക്കയാണ് ഹരീ ഭക്ഷണം കഴികണില്ലേ "

" ഒന്നുമില്ല അഛമ്മേ ഞാന്‍ അമ്മയെ കുറിച്ചു ചിന്തിക്കുകയായിരുന്നു...."

നാലഞ്ചു ദിവസങ്ങളായി രാത്രിഭക്ഷണത്തിനിടയില്‍ പതിവില്ലാതെ അമ്മയെ കുറിച്ചുള്ള സംഭാഷണങ്ങള്‍  കടന്നു വരുന്നു. ഒരു മോശം സ്ത്രീയെ കുറിച്ച് എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും പറഞ്ഞു  വെറുപ്പോടെയാണ് അഛമ്മ ഇല മടക്കി.
ശരിയാണ് മുമ്പില്ലാത്ത വിധം അമ്മയെ കുറിച്ചുള്ള ചിന്ത എനെ വല്ലാതെ വേട്ടയാടപ്പെടുന്നുണ്ട് എല്ലാ ഉന്മാദങ്ങളേയും അല തല്ലികെടുത്തികൊണ്ട് മനസ്സിനെ ഒരിരുണ്ട കോണിലേക്കു വലിച്ചിട്ടു അതങ്ങനെ ആര്‍ത്തുല്ലസിച്ചു ചിരിക്കുന്നു.

"അഛമ്മേ അമ്മയെന്തു തെറ്റാണു ചെയ്തത്‌?

അച്ഛന്‍ മരിച്ചത് അമ്മയുടെ തെറ്റാണോ...?

ഒറ്റയ്ക്കു ജീവിക്കാന്‍ തീരുമാനിച്ചത് അമ്മയുടെ തെറ്റാണോ...? "

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍കിടയില്‍ ആ സംഭാഷണവും അനാഥമായി പരിയവസാനിച്ചു

ചോറു കഴിഞ്ഞു കൈ കഴുക്കുമ്പോള്‍ വയലിനക്കരെ നിന്നും വീണ്ടും ആ പൊട്ടി ചിരിക്കള്‍ അലയടിച്ചു.
അച്ഛമ്മ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. മുന്നിലെ വിശാലമായ പാടതിന്നപ്പുറം ഒരു ഭ്രാന്തി ഒറ്റയ്ക്കാണെന്ന ചിന്ത മനസ്സിനെ പ്രക്ഷുബ്ധമാക്കികൊണ്ടിരിക്കുന്നു. നേര്‍ത്ത നിലാവില്‍ പാതിരാ കാറ്റ് എനെ പാടത്തു കൂടെ വഴി നടത്തി. ഞാന്‍ പതിവുപോലെ ഒട്ടുമാവിന്‍ ചോട്ടില്‍ ഇരുന്ന് ജനലുകളിലേക്കു നോക്കി ചോദിച്ചു"

"അച്ഛമ്മ ഉറങ്ങി                                                     
അമ്മേ നിങ്ങള്‍ക്ക് മടങ്ങി വന്നൂടെ"

ഈ മരണമെന്താ ഇങ്ങനെ.?



എത്ര തവണ
മരണപ്പെട്ട ആത്മാവാണെന്‍റെ
യെന്ന്  വലിയ നിശ്ചയമില്ല
ഒരോ തവണ
മരിക്കുമ്പോഴും
ഒരോ പ്രണയ ലേഖനങ്ങളെഴുതി
പോസ്റ്റ് ചെയ്യും...
രണ്ടു മൂന്ന് ദിവസം
കഴിഞ്ഞ് മറുപടിയൊന്നും
ലഭിക്കാതാവുമ്പോൾ
മരണം വെറുതെ ആയിരുന്നെന്ന്
തോന്നി തുടങ്ങും...
അപ്പൊ പിന്നെ ആത്മാവിനെ
വീണ്ടും വിളിക്കും
പിന്നെയും പ്രണയ
ലേഖനങ്ങളെഴുതിക്കും
വീണ്ടും പോസ്റ്റ് ചെയ്യും
പിന്നെയും മരിക്കും
ചുരുക്കത്തിൽ ഇന്ന്
ആത്മാവ് കടന്നു
വരുന്നത്
പ്രണയലേഖനങ്ങളെഴുതാൻ
വേണ്ടി മാത്രമാണ്

Monday, 19 February 2018

വിരൂപിയാണെന്‍റെ കവിത

വിരൂപിയാണെന്‍റെ കവിത
വാക്കുകൾ അടക്കി വെക്കുമ്പോൾ
സ്വയം വിരക്തി തോന്നുന്നു...
ഇന്നലകളിലെവിടെയോ നഷ്ട്ട
പ്പെട്ട ആത്മഭോഗത്തിന്‍റെ
വരികൾമാത്രമായി ചുരുങ്ങുന്നുവ

Wednesday, 7 February 2018

കല്ലുരുട്ടാനൊരുങ്ങുന്നു

ഞാൻ വീണ്ടും
കല്ലുരുട്ടാനൊരുങ്ങുന്നു...
ഓർമ്മക്കളുടെ കൂമ്പാരങ്ങളെ
കുന്നിന്‍റെ നെറുകയിൽ നിന്നും
തള്ളിവിട്ട് ഭ്രാന്തമായി
പൊട്ടി ചിരിക്കും
വീണ്ടും ഓർമ്മകളുരുട്ടി
ആ മലയെ കീഴടക്കും
നിത്യശാന്തി എന്നൊനില്ല
ഇനി അശാന്തിയുടെ
പർവതങ്ങളിൽ അവശേഷിക്കുന്നത്
ഇത്തരം ചിരികൾ മാത്രമാണ്

തലയണയ്ക്ക്

നമ്മുക്കിടയിൽ എത്ര ഭോഗങ്ങൾ
കഴിഞ്ഞിരിക്കുന്നു എന്നിട്ടും
നീ എന്താണ് ഗർഭം ധരിക്കാതത്...?

ഒന്നു പോയി കുളിച്ചിട്ട് വന്നൂടേ....
എന്നെ മണക്കുന്നു

മഴയുടെ
വിയർപ്പിന്റെ
ശുക്ലത്തിന്റെ
ഉമിനീരിന്റെ
"രൂക്ഷ-ഗന്ധം "......

Tuesday, 6 February 2018

ചിതലരിക്കട്ടെ ബാക്കിവച്ച കിനാവുകളോരോന്നും....


ചിതലരിക്കട്ടെ ബാക്കിവച്ച
കിനാവുകളോരോന്നും....
ചിലനേരം തലയണയെകാൾ
മികച്ച കാമുകിയെ ഞാൻ
കണ്ടിട്ടില്ല നിർവികാരയായി
മഴയെ നെഞ്ചിലേറ്റു വാങ്ങും
പരിഭവങ്ങളോ പരാതികളോയില്ല.
ആ കാലമെന്നപോൽ
ആനന്ദിക്കാനും ആഹ്ലാദിക്കാനും
ഒറ്റയാൾ പരിവപ്പെടലുകൾ
അനുവാര്യമാണ്...
ഞാനെന്റെ മുറിയിൽ
ഒരു പകൽ കാത്തു കിടക്കുന്നു..
ഇനിയെന്തു പകലാണ് പ്രിയേ.
പുലരികളില്ലാത്ത ലോകത്ത്
ഈ മുറിയേയും ചുവരുകളേയും
പ്രണയിക്കാൻ പഠിക്കട്ടേ....