ചിതലരിക്കട്ടെ ബാക്കിവച്ച
കിനാവുകളോരോന്നും....
ചിലനേരം തലയണയെകാൾ
മികച്ച കാമുകിയെ ഞാൻ
കണ്ടിട്ടില്ല നിർവികാരയായി
മഴയെ നെഞ്ചിലേറ്റു വാങ്ങും
പരിഭവങ്ങളോ പരാതികളോയില്ല.
ആ കാലമെന്നപോൽ
ആനന്ദിക്കാനും ആഹ്ലാദിക്കാനും
ഒറ്റയാൾ പരിവപ്പെടലുകൾ
അനുവാര്യമാണ്...
ഞാനെന്റെ മുറിയിൽ
ഒരു പകൽ കാത്തു കിടക്കുന്നു..
ഇനിയെന്തു പകലാണ് പ്രിയേ.
പുലരികളില്ലാത്ത ലോകത്ത്
ഈ മുറിയേയും ചുവരുകളേയും
പ്രണയിക്കാൻ പഠിക്കട്ടേ....
No comments:
Post a Comment