Wednesday, 7 February 2018

കല്ലുരുട്ടാനൊരുങ്ങുന്നു

ഞാൻ വീണ്ടും
കല്ലുരുട്ടാനൊരുങ്ങുന്നു...
ഓർമ്മക്കളുടെ കൂമ്പാരങ്ങളെ
കുന്നിന്‍റെ നെറുകയിൽ നിന്നും
തള്ളിവിട്ട് ഭ്രാന്തമായി
പൊട്ടി ചിരിക്കും
വീണ്ടും ഓർമ്മകളുരുട്ടി
ആ മലയെ കീഴടക്കും
നിത്യശാന്തി എന്നൊനില്ല
ഇനി അശാന്തിയുടെ
പർവതങ്ങളിൽ അവശേഷിക്കുന്നത്
ഇത്തരം ചിരികൾ മാത്രമാണ്

No comments:

Post a Comment