Friday, 23 February 2018

ഈ മരണമെന്താ ഇങ്ങനെ.?



എത്ര തവണ
മരണപ്പെട്ട ആത്മാവാണെന്‍റെ
യെന്ന്  വലിയ നിശ്ചയമില്ല
ഒരോ തവണ
മരിക്കുമ്പോഴും
ഒരോ പ്രണയ ലേഖനങ്ങളെഴുതി
പോസ്റ്റ് ചെയ്യും...
രണ്ടു മൂന്ന് ദിവസം
കഴിഞ്ഞ് മറുപടിയൊന്നും
ലഭിക്കാതാവുമ്പോൾ
മരണം വെറുതെ ആയിരുന്നെന്ന്
തോന്നി തുടങ്ങും...
അപ്പൊ പിന്നെ ആത്മാവിനെ
വീണ്ടും വിളിക്കും
പിന്നെയും പ്രണയ
ലേഖനങ്ങളെഴുതിക്കും
വീണ്ടും പോസ്റ്റ് ചെയ്യും
പിന്നെയും മരിക്കും
ചുരുക്കത്തിൽ ഇന്ന്
ആത്മാവ് കടന്നു
വരുന്നത്
പ്രണയലേഖനങ്ങളെഴുതാൻ
വേണ്ടി മാത്രമാണ്

No comments:

Post a Comment