Wednesday, 27 December 2017

അനന്തമാണിന്നു ഗ്രീഷ്മം മാത്രം

അനന്തമാണിന്നു ഗ്രീഷ്മം മാത്രം
എന്‍റെ പൂമരത്തിലവസാന -
യിലയും കൊഴിഞ്ഞു വീഴുന്നു
കിളിക്കൾ കൂടു വിട്ടിരിക്കുന്നു
പൊടിക്കാറ്റുകൾ ആഞ്ഞടിക്കുന്നു
നെഞ്ചുപിളർന്ന ഭൂമികയ്ക്കുള്ളിൽ
നീരുറവ തേടി തളർന്നു
പോകയാണടിവേരുകൾ....
ഇനിയെത്ര കാലം.....
അനന്തമാണിന്നു ഗ്രീഷ്മം മാത്രം